സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി ഒമിക്രോണ്‍, ആകെ രോഗബാധിതര്‍ 181

By: 600021 On: Jan 3, 2022, 6:06 PM

സംസ്ഥാനത്ത് 29 പേര്‍ക്കു കൂടി കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 181 ആയി. അതേസമയം ഒമിക്രോണ്‍ ബാധിച്ച് ചികിത്സയില്‍ ആയിരുന്ന 42 പേര്‍ ആശുപത്രി വിട്ടതായും ആരോഗ്യ വകുപ്പ് അറിയിച്ചു. 

തിരുവനന്തപുരത്താണ് കൂടുതല്‍ പേര്‍ക്കു രോഗബാധ കണ്ടെത്തിയത് 10. ആലപ്പുഴയില്‍ ഏഴു പേര്‍ക്കും തൃശൂരും മലപ്പുറത്തും ആറു പേര്‍ക്കു വീതവും വൈറസ് ബാധ കണ്ടെത്തി. ആലപ്പുഴയില്‍ രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. 

Content highlight: 29 more omicron casse detected in kerala