വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു; ഏറ്റവും കൂടുതല്‍ റദ്ദാക്കിയത് യുഎസില്‍

By: 600002 On: Jan 3, 2022, 2:51 PM



കോവിഡ് മഹാമാരി വീണ്ടും പിടിമുറക്കിയതിനൊപ്പം അതിശൈത്യവും കൂടി വന്നതോടെ ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. തിങ്കളാഴ്ച ലോകമെമ്പാടുമുള്ള 3,300-ലധികം വിമാനങ്ങളാണ് റദ്ദാക്കിയതെന്ന് ട്രാക്കിംഗ് സര്‍വീസായ ഫ്‌ലൈറ്റ്അവെയര്‍ വ്യക്തമാക്കി. ഇതില്‍ 1,900-ലധികം യു.എസ് വിമാനങ്ങളാണ്.  

ഞായറാഴ്ച ലോകമെമ്പാടുമായി 4,400ലധികം വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് വീണ്ടും കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയത്. 2,600 വിമാനങ്ങളാണ് യുഎസില്‍ മാത്രം ഞായറാഴ്ച റദ്ദാക്കിയത്.  

ശനിയാഴ്ച 2,700-ലധികം വിമാനങ്ങളാണ് യുഎസില്‍ റദ്ദാക്കിയത്. ലോകമെമ്പാടുമായി 4,700-ലധികം വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.

തിങ്കളാഴ്ച ഉച്ചയോടെ കൊളംബിയ, നോര്‍ത്തേണ്‍ വെര്‍ജിനിയ, സെന്‍ട്രല്‍ മേരിലാന്‍ഡ് എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.