ക്യുബെക്കില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന 

By: 600002 On: Jan 3, 2022, 2:37 PMക്യുബെക്കില്‍ 15,845 പേര്‍ക്ക് കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. പ്രൊവിന്‍സില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 1,200 കവിഞ്ഞു. 

പുതുതായി സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ 12,476 പേര്‍ പൂര്‍ണമായും വാക്‌സിനെടുത്തവരാണ്. 2,667 പേര്‍ വാക്‌സിനെടുക്കാത്തവരോ ഒരു ഡോസ് വാക്‌സിനെടുത്തവരോ ആണ്. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ക്യുബെക്കില്‍ 30.9 ശതമാനമാണ്. വാക്‌സിനെടുക്കാത്തവരില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത 0.7 ശതമാനം കൂടുതലാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. 

ഞായറാഴ്ച 207 രോഗികളാണ് ചികിത്സയ്ക്കായി പ്രവിശ്യയിലെ ആശുപത്രികളിലെത്തിയത്. 137 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. മൊത്തം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 1,231 ആയി. ഇവരില്‍ 162 പേര്‍ തീവ്രപരിചരണ വിഭാദത്തിലാണ്.