റെക്കോര്‍ഡ് വില്‍പ്പനയായിരുന്നു കഴിഞ്ഞ വര്‍ഷം നടത്തിയതെന്ന് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല. 9,36,000 വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്. 2020ലെ വില്‍പ്പനയേക്കാള്‍ 87 ശതമാനം വര്‍ദ്ധനവാണിതെന്നും കമ്പനി പറഞ്ഞു.
ടെക്‌സാസ് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന കമ്പനി അതിന്റെ നാലാം പാദ ഉല്‍പ്പാദനവും വില്‍പ്പനയുമാണ് ഞായറാഴ്ച പ്രഖ്യാപിച്ചത്.
2021 അവസാന പാദത്തില്‍ 308,600 വാഹനങ്ങള്‍ ഡെലിവര്‍ ചെയ്തതായി കമ്പനി പറഞ്ഞു. ഇത് കമ്പനിയും വാള്‍സ്ട്രീറ്റ് അനലിസ്റ്റുകളും പ്രതീക്ഷിച്ചതിലും വലിയ റെക്കോര്‍ഡാണ്.