ബീസിയില്‍ തൊഴിലാളികള്‍ക്കുള്ള 5 ദിന പെയ്ഡ് സിക്ക് ലീഗ് പ്രോഗ്രാമിന് തുടക്കമായി 

By: 600002 On: Jan 3, 2022, 8:05 AM
ബീസിയില്‍ തൊഴിലാളികള്‍ക്കുള്ള 5 ദിന പെയ്ഡ് സിക്ക് ലീഗ് പ്രോഗ്രാം പ്രാബല്യത്തില്‍ വന്നു. കുറഞ്ഞത് 90 ദിവസമെങ്കിലും സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ടിന്റെ കീഴില്‍ വരുന്ന പാര്‍ട് ടൈം ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ തൊഴിലാളികളും ഈ പ്രോഗ്രാമിന് കീഴില്‍ വരും. 

വേതനം നഷ്ടപ്പെടുമെന്നതിനാല്‍ അസുഖം ബാധിച്ചാലും പലര്‍ക്കും വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു ഇതുവരെ. പലര്‍ക്കും കുറഞ്ഞ ശമ്പളമായിരുന്നതിനാല്‍ അത് നഷ്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു. അതിനൊരു പരിഹാരമാണ് പെയ്ഡ് സിക്ക് ലീവെന്നും തൊഴില്‍ മന്ത്രി ഹാരി ബെയിന്‍സ് ന്യൂസ് റിലീസില്‍ പറഞ്ഞു.