കിച്ച്‌നറില്‍ സൗജന്യ കോവിഡ് ടെസ്റ്റ് കിറ്റുകള്‍ വിതരണം ചെയ്യുന്നു

By: 600002 On: Jan 3, 2022, 6:33 AM

 

ഒന്റാരിയോയിലെ കിച്ച്‌നറില്‍ സൗജന്യ കോവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ വിതരണം ചെയ്യുന്നു. 2960 കിംഗ്സ്വേ ഡ്രൈവിലെ സിഎഫ് ഫെയര്‍വ്യൂ പാര്‍ക്കില്‍ ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാണ്. ആളുകള്‍ക്ക് കോവിഡ് പരിശോധന എളുപ്പമാക്കുന്നതിനാണ് സൗജന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. 

സിഎഫ് ഫെയര്‍വ്യൂ പാര്‍ക്കില്‍ ടെസ്റ്റ് കിറ്റുകള്‍ വിതരണം ചെയ്യുന്ന സമയം: 

ജനുവരി 2, ഞായര്‍ രാവിലെ 10 മണി മുതല്‍
ജനുവരി 3, തിങ്കള്‍ രാവിലെ 10 മണി മുതല്‍
ജനുവരി 4, ചൊവ്വ രാവിലെ 10 മണി മുതല്‍

പുതിയ ലൊക്കേഷനുകള്‍ വെള്ളിയാഴ്ച അറിയിക്കുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. വിതരണം കഴിയുന്നതനുസരിച്ച് സൈറ്റിന്റെ ലൊക്കേഷനുകള്‍ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യും.

നിലവിലെ ലൊക്കേഷനുകളും പ്രൊവിന്‍സിന്റെ റാപ്പിഡ് ആന്റിജന്‍ വിതരണ ക്രമവും മറ്റു വിവരങ്ങളും ഒന്റാറിയോ ഗവണ്‍മെന്റ് വെബ്സൈറ്റില്‍ അറിയാം.