ഒന്റാരിയോയില്‍ ഇന്‍ഡോര്‍ ഡൈനിംഗ് നിരോധനം ഗവണ്‍മെന്റിന്റെ പരിഗണനയില്‍

By: 600002 On: Jan 3, 2022, 4:06 AM
ഒന്റാരിയോയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത് ഡഗ് ഫോര്‍ഡ് ഗവണ്‍മെന്റിന്റെ പരിഗണനയില്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണിത്. 

ഇന്‍ഡോര്‍ ഡൈനിംഗ് നിരോധിക്കുക, ഇന്‍ഡോറിലും ഔട്ട്‌ഡോറിലും ഒത്തുചേരല്‍ പരിധി കുറയ്ക്കുക തുടങ്ങിയവയാണ് കാബിനറ്റിന്റെ പരിഗണനയിലുള്ളത്. ജിമ്മുകള്‍ക്കും പേഴ്‌സണല്‍ കെയര്‍ സര്‍വീസുകള്‍ക്കും ബാന്‍ക്വറ്റ് ഹാളുകള്‍ക്കും വിവാഹങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചും പരിഗണിക്കുന്നുണ്ടെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.

കൂടാതെ, ടിക്കറ്റ് ചെയ്ത ഇവന്റുകള്‍ റദ്ദാക്കുന്നതിനെക്കുറിച്ചും പ്രൊവിന്‍സ് ആലോചിക്കുന്നുണ്ട്.