കാനഡയില്‍ 2022-ൽ വീടുകൾ,വാഹനങ്ങൾ, ഭക്ഷണം എന്നിവയ്‌ക്കെല്ലാം വില ഉയരുമെന്ന് റിപ്പോര്‍ട്ട്

By: 600007 On: Jan 3, 2022, 1:17 AM

കാനഡയില്‍ 2022ൽ വീടുകൾ,വാഹനങ്ങൾ, ഭക്ഷണം എന്നിവയ്‌ക്കെല്ലാം വില  ഉയരുമെന്ന് റിപ്പോര്‍ട്ട്. ഡൽഹൌസി യൂണിവേഴ്സിറ്റി, ഗ്വെൽഫ് യൂണിവേഴ്സിറ്റി, സസ്‌കാച്ചെവൻ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ എന്നിവടങ്ങളിലെ ഗവേഷകർ തയ്യാറാക്കിയ 2022-ലെ ഭക്ഷണ വില റിപ്പോർട്ട് അനുസരിച്ച്, റസ്റ്റോറന്റ് ഭക്ഷണങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, പച്ചക്കറി, ബേക്കറി വിഭവങ്ങൾക്കുൾപ്പെടെ ഭക്ഷ്യവില അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ ഉയരുമെന്നാണ് റിപ്പോർട്ട്.

 2022 ന്റെ ആദ്യ പകുതി വരെയെങ്കിലും വാഹനങ്ങളുടെ വില കൂടുതലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ ചില്ലറ വിൽപന സാധനങ്ങൾക്കും ഈ വർഷം വില കൂടും. കാനഡയിലെ ഭവന വിലകള്‍ 2022-ല്‍ 9% വരെ വര്‍ദ്ധിക്കുമെന്ന് കാനഡയിലെ മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനി റീ മാക്സ് റിപ്പോർട്ട് ചെയ്തിരുന്നു. 2022 ഏപ്രിലിൽ ഫെഡറൽ കാർബൺ ടാക്സ് പ്രാബല്യത്തിൽ വരുന്നതോടെ ഇന്ധന വിലയും കൂടുമെന്നാണ് റിപ്പോർട്ടുകൾ.