ബീ.സിയിൽ പൂർണ്ണമായി വാക്സിനേഷൻ എടുത്തവർക്കുള്ള ഐസൊലേഷൻ കാലാവധി കുറച്ചു  

By: 600007 On: Jan 3, 2022, 12:13 AM

പൂർണ്ണമായി വാക്സിനേഷൻ എടുത്തവർക്കുള്ള ഐസൊലേഷൻ കാലാവധി കുറച്ച് ബീ.സി. നിലവിലെ ഏഴ് ദിവസത്തെ ഐസൊലേഷൻ എന്നുള്ളത് ഇപ്പോൾ അഞ്ച് ദിവസമായി കുറച്ചു.  പാൻഡെമിക്കിന്റെ ഏറ്റവും പുതിയ ഘട്ടത്തിൽ രേഖപ്പെടുത്തിയ അസുഖത്തിന്റെ ദൈർഘ്യത്തിലും തീവ്രതയിലും ഉള്ള വ്യത്യാസങ്ങളുടെ ദേശീയ അന്തർദേശീയ ഡാറ്റ അവലോകനം ചെയ്ത ശേഷമാണ് പുതിയ മാറ്റങ്ങൾ തീരുമാനിച്ചതെന്ന് പ്രൊവിൻഷ്യൽ ഹെൽത്ത് ഓഫീസർ ഡോ. ബോണി ഹെൻറി പറഞ്ഞു.

രോഗലക്ഷണങ്ങൾ മാറിയ ശേഷം മാത്രമേ ആളുകൾ അഞ്ച് ദിവസത്തിന് ശേഷം വീടിന് വെളിയിൽ പോകാവൂ എന്ന് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഐസൊലേഷൻ തുടരണമെന്നും  ഹെൽത്ത് ഓഫീസർ ഡോ. ബോണി ഹെൻറി അറിയിച്ചു. വാക്സിനേഷൻ എടുക്കാത്തവർ കോവിഡ് പിടിപെട്ടാൽ  കുറഞ്ഞത് 10 ദിവസത്തേക്കെങ്കിലും ഐസൊലേഷൻ ചെയ്യേണ്ടതാണ്.