ഒന്റാരിയോയിൽ ഹോസ്പിറ്റലുകളിൽ ജീവനക്കാരുടെ ക്ഷാമം നേരിടുന്നുവെന്ന് റിപ്പോർട്ടുകൾ 

By: 600007 On: Jan 2, 2022, 10:37 PM

ഒമിക്രോൺ വേരിയന്റ് മൂലം കോവിഡ് കേസുകൾ കുതിച്ചുയരുന്ന ഒന്റാറിയോയിലെ ഹോസ്പിറ്റലുകളിൽ ജീവനക്കാരുടെ വെല്ലുവിളികൾ നേരിടുന്നുവെന്ന് റിപ്പോർട്ടുകൾ. ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന പലർക്കും കോവിഡ് ബാധിച്ച് ഐസൊലേഷനിൽ ആവുന്നതിനാലാണ് ഹെൽത്ത് കെയർ വർക്കേഴ്സിന്റെ ക്ഷാമം നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഒന്റാരിയോയോയിൽ ഞായറാഴ്ച് 16,714 കോവിഡ് കേസുകളും 16 മരണവും റിപ്പോർട്ട് ചെയ്തു. ന്യൂ ഇയർ ദിനത്തിൽ 18,445 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 100,000-ൽ അധികം ആക്റ്റീവ് കോവിഡ് കേസുകളുള്ള ഒന്റാറിയോയിൽ കോവിഡ് ബാധിച്ച് 218 രോഗികൾ  തീവ്രപരിചരണ വിഭാഗങ്ങളിലും 112 രോഗികൾ വെന്റിലേറ്ററിലും ചികത്സയിലുള്ളത്.