സാൽമൊണല്ല ബാക്ടീരിയ ബാധ;ചില സേവ് ഓൺ ഫുഡ്സ് കോംബോ ഫുഡ്‌സിന് റീകോൾ നോട്ടീസ്  

By: 600007 On: Jan 1, 2022, 11:41 PM

സാൽമൊണെല്ല ബാക്ടീരിയ ബാധയ്ക്ക് സാധ്യതയുള്ളതിനാൽ ചില സേവ് ഓൺ ഫുഡ്സ് ബ്രാൻഡ് കോംബോ മീൽസ് റീകോൾ നോട്ടീസ് നൽകി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി. സേവ് ഓൺ ഫുഡ്സിന്റെ ലെമൺ ചിക്കൻ, സ്വീറ്റ് & സോർ  പോർക്ക്, ജിൻജർ ബീഫ്, ഹണി ഗാർലിക് ചിക്കൻ കോംബോ മീൽസ് എന്നിവയ്ക്കാണ് റീകോൾ നോട്ടീസ് നൽകിയിട്ടുള്ളത്.  2021 ഡിസംബർ 31 മുതൽ 2022 ജനുവരി 2 വരെ എക്സ്പയറി ഉള്ളവയാണ് ഈ പ്രൊഡക്ടുകൾ.

റീകോൾ നൽകിയിട്ടുള്ള കോംബോ മീലുകൾ എല്ലാം ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട, സസ്‌കാച്ചെവൻ, മാനിറ്റോബ, യുക്കോൺ എന്നിവിടങ്ങളിലാണ് വിറ്റിട്ടുള്ളത് എന്ന് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. റീകോൾ നൽകിയിട്ടുള്ള കോംബോ മീലുകൾ കൈവശമുള്ളവർ ഒന്നുകിൽ നശിപ്പിച്ചു കളയുകയോ  വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ ചെയ്യാൻ ഏജൻസി നിർദ്ദേശിക്കുന്നു. 

പനി, തലവേദന, ഛർദ്ദി,വയറുവേദന, വയറിളക്കം എന്നിവയാണ് സാൽമൊണല്ല വിഷബാധയുടെ സാധാരണ ലക്ഷണങ്ങൾ എന്ന് സിഎഫ്ഐഎ അറിയിച്ചു.റീകോളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്ന ലിങ്കിൽ ലഭ്യമാണ്.