പൂർണമായി വാക്സിനേഷൻ എടുത്തവരും രോഗലക്ഷണങ്ങളില്ലാത്തവരുമായവർക്കുള്ള ഐസൊലേഷൻ നിയമങ്ങൾ മാറ്റി ആൽബർട്ട. പൂർണ്ണമായും വാക്സിനേഷൻ എടുത്ത കോവിഡ് പോസിറ്റീവ് ആവുന്നവർക്ക് ഐസൊലേഷൻ കാലയളവ് അഞ്ച് ദിവസമാക്കി ചുരുക്കുന്നതായി ആൽബെർട്ട ഹെൽത്ത് മിനിസ്റ്റർ ജെയ്സൺ കോപ്പിംഗും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഡീന ഹിൻഷയും അറിയിച്ചു.
ഐസൊലേഷനിൽ കഴിയുന്നവർ അഞ്ച് ദിവസത്തെ ഐസൊലേഷൻ കാലയളവിന് ശേഷം അടുത്ത അഞ്ച് ദിവസം വീടിന് പുറത്ത് പോകുമ്പോഴും മറ്റുള്ളവരുടെ സാന്നിധ്യത്തിലും നിർബന്ധമായും മാസ്ക് ധരിക്കേണ്ടതാണ്. തിങ്കളാഴ്ച് മുതലാണ് പുതിയ മാറ്റം പ്രാബല്യത്തിൽ വരിക.