ക്യുബെക്കിൽ ശനിയാഴ്ച് റിപ്പോർട്ട് ചെയ്തത് 17,000-ത്തിലധികം പുതിയ കോവിഡ് കേസുകൾ

By: 600007 On: Jan 1, 2022, 9:33 PM

 


ക്യുബെക്കിൽ പുതുവർഷ ദിനമായ ശനിയാഴ്ച് റിപ്പോർട്ട് ചെയ്തത് 17,000-ത്തിലധികം പുതിയ കോവിഡ് കേസുകളും എട്ട് മരണവും. പുതിയ കേസുകളിൽ, 75.9 ശതമാനം പൂർണ്ണമായും വാക്‌സിൻ എടുത്തവരും 18.2 ശതമാനം പേരും വാക്‌സിൻ എടുക്കാത്തവരോ ഒരു ഡോസ് വാക്‌സിൻ എടുത്തവരോ ആണെന്നാണ് റിപ്പോർട്ടുകൾ. പ്രവിശ്യയിലെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 31% ആണ്.