ഒന്റാരിയോയോയിൽ പുതുവർഷദിനത്തിൽ 18,000-ലധികം കോവിഡ് കേസുകൾ 

By: 600007 On: Jan 1, 2022, 9:21 PM

ഒന്റാരിയോയോയിൽ പുതുവർഷദിനത്തിൽ 18,000-ലധികം കോവിഡ് കേസുകളും 12 മരണവും റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്  16,713 കോവിഡ് കേസുകൾ ആയിരുന്നു. ടൊറന്റോയിൽ 5,508, പീൽ റീജിയണിൽ 1,730, യോർക്ക് റീജിയണിൽ 1,711, ഡർഹാം റീജിയണിൽ 922,ഹാൾട്ടൺ റീജിയനിൽ 854,  ഹാമിൽട്ടണിൽ 1,032, സിംകോ-മസ്‌കോക്കയിൽ 850, വാട്ടർലൂ മേഖലയിൽ 600,  മിഡിൽസെക്‌സ്-ലണ്ടനിൽ 562, ഒട്ടാവയിൽ 482, എന്നിവടങ്ങളിലാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തിട്ടുള്ള ഭൂരിഭാഗം കേസുകളും.