യുഎസില്‍ കോളേജുകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മടങ്ങുന്നു

By: 600002 On: Jan 1, 2022, 1:50 PM

 

അവധി കഴിഞ്ഞ് ക്ലാസുകള്‍ തുടങ്ങാനിരിക്കെ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യുഎസില്‍ കോളേജുകളില്‍ പലതും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പുതുവര്‍ഷത്തിന്റെ ആദ്യ മൂന്ന് ആഴ്ചകള്‍ ഓണ്‍ലൈന്‍ ക്ലാസായിരിക്കും നടത്തുക.  ജനുവരി അവസാനത്തോടെയാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ തുടങ്ങുക. 

ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ ക്ലാസുകള്‍ വൈകിയാകും തുടങ്ങുക. ആദ്യത്തെ രണ്ടാഴ്ച ഓണ്‍ലൈനിലായിരിക്കും ക്ലാസ്. മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ ഓണ്‍ലൈനില്‍ ക്ലാസുകള്‍ ആരംഭിക്കും.

ഇതുവരെ, 26 സംസ്ഥാനങ്ങളിലായി 70-ലധികം കോളേജുകള്‍ ഓണ്‍ലൈനായിട്ടാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.