ബൈക്കില്‍ പറന്നടിച്ച് അജിത്ത്, ഗംഭീര ആക്ഷനുമായി വലിമൈ ട്രെയിലര്‍

By: 600021 On: Jan 1, 2022, 11:07 AM

 

തെന്നിന്ത്യന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അജിത്ത് കുമാര്‍ ചിത്രം വലിമൈയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗംഭീര ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് സമ്പന്നമാണ് ചിത്രം. ബൈക്ക് റേസിങ്ങിന് ഏറെ പ്രധാന്യം നല്‍കുന്നതാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഐപിഎസ് ഓഫീസറായാണ് ചിത്രത്തില്‍ അജിത് വേഷമിടുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വലിമൈ. ട്രെയിലര്‍ ഇതിനോടകം യൂട്യൂബ് ട്രെന്‍സിങ്ങില്‍ ഒന്നാമതെത്തി. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കാഴ്ചക്കാരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുകയാണ്. 

 

content highlights: super action scenes in ajith's valimai