അമേരിക്കയില്‍ പ്രതിദിന വൈറസ് ബാധിതര്‍ ആറുലക്ഷത്തിലേക്ക് 

By: 600021 On: Jan 1, 2022, 11:04 AM

 

അമേരിക്കയില്‍ കഴിഞ്ഞദിവസം 5,80,000 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലാവുന്ന കുട്ടികളുടെ എണ്ണവും ഗണ്യമായി ഉയരുകയാണ്. വരും ദിവസങ്ങളില്‍ ഒമൈക്രോണ്‍ വ്യാപനം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. യുവാക്കളില്‍ ഭൂരിഭാഗം പേരും ഇനിയും വാക്‌സിന്‍ എടുക്കാനുണ്ട്. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറഞ്ഞു. ഡിസംബര്‍ 22 മുതല്‍ 28 വരെയുള്ള ആഴ്ചയില്‍ ശരാശരി 378 കുട്ടികളാണ് പ്രതിദിനം കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കുന്നത്. മുന്‍പത്തെ ആഴ്ചയെ അപേക്ഷിച്ച് 17 വയസിന് താഴെയുള്ള കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതില്‍ 66 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷ്യന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന മുഴുവന്‍ ആളുകളിലും ചെറിയ ശതമാനം മാത്രമാണ് കുട്ടികള്‍. പ്രതിദിനം ശരാശരി 10,200 പേരാണ് ആശുപത്രിയില്‍ പ്രവേശിക്കുന്നത്.


content highlights: six lakh covid patients in a day in america