പുതുവത്സരദിനത്തില്‍ ലോകജനസംഖ്യ 780 കോടിയായിരിക്കുമെന്ന് യുഎസ് സെന്‍സസ് ബ്യൂറോ. കഴിഞ്ഞ പുതുവര്‍ഷദിനത്തെക്കാള്‍ 7.4 കോടി അധികമാണിതെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.9 ശതമാനമാണ് വര്‍ധന.
പുതുവര്‍ഷാരംഭം മുതല്‍ ലോകമെമ്പാടും ഓരോ സെക്കന്‍ഡിലും 4.3 ജനനങ്ങളും രണ്ട് മരണങ്ങളും ഉണ്ടാകുമെന്നും സെന്‍സസ് ബ്യൂറോ പ്രതീക്ഷിക്കുന്നു. അതേസമയം അമേരിക്കയില്‍ ഈ പുതുവത്സര ദിനത്തില്‍ ജനസംഖ്യ 332.4 ദശലക്ഷം ആകുമെന്നും സെന്‍സസ് ബ്യൂറോ പറയുന്നു. കഴിഞ്ഞവര്‍ഷം ഏതാണ്ട് ഏഴ് ലക്ഷത്തി ഏഴായിരം പേരാണ് രാജ്യത്ത് ജനിച്ചത്. ലോകത്ത് ഓരോ നാല്‍പ്പത് സെക്കന്‍ഡിലും ഒരാള്‍ വീതം ജനിക്കുന്നു. അമേരിക്കയില്‍ ഒമ്പത് സെക്കന്‍ഡില്‍ ഒരു ജനനവും 11 സെക്കന്‍ഡില്‍ ഒരു മരണവും നടക്കുന്നതായി യുഎസ് സെന്‍സ് ബ്യൂറോ പറയുന്നു.
Content highlights: 780 crore world population on new year day