ബീസിയിലെ ജയിലില്‍ രണ്ട് തടവുകാര്‍ക്കും 18 ജീവനക്കാര്‍ക്കും കോവിഡ് 

By: 600007 On: Jan 1, 2022, 7:44 AM



ബീസിയില്‍ ജയിലില്‍ രണ്ട് തടവുകാര്‍ക്കും 18 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. അഗാസിസിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കെന്റ് ഇന്‍സ്റ്റിറ്റിയൂഷനിലെ തടവുകാര്‍ക്കും ജീവനക്കാര്‍ക്കുമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 

നിലവില്‍ ഇവിടെ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. എല്ലാ തടവുകാര്‍ക്കും വാക്‌സിന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 

ഇതുവരെ, കെന്റിലെ 67.2 ശതമാനം അന്തേവാസികള്‍ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്. 72.6 ശതമാനം പേര്‍ക്ക് ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്.