'എല്ലാ മഹാമാരികള്‍ക്കും ഒരു അവസാനമുണ്ട്'; പ്രതീക്ഷ പ്രകടിപ്പിച്ച് ഡോ.തെരേസ ടാം

By: 600002 On: Jan 1, 2022, 6:47 AM

 

പുതുവര്‍ഷാരംഭത്തില്‍ പ്രതീക്ഷ പകര്‍ന്ന് കാനഡ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ.തെരേസ ടാം. എല്ലാ മഹാമാരികള്‍ക്കും ഒരു അവസാനമുണ്ടെന്നതാണ് ഇതുവരെയുള്ള ചരിത്രം. അതുകൊണ്ട് തന്നെ ഒരു ഘട്ടമെത്തുമ്പോള്‍ കോവിഡും അവസാനിക്കുമെന്ന് ടാം പ്രതീക്ഷ പ്രകടിപ്പിച്ചു. 

വരും മാസങ്ങളില്‍ കോവിഡ് സംബന്ധിച്ച് കൂടുതല്‍ മനസിലാക്കാനും അത് നിയന്ത്രിക്കാനും സാധിക്കുമെന്നാണ് കരുതുന്നത്. എങ്കിലും പുതുവര്‍ഷവും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി. 

മഹാമാരി എപ്പോള്‍ അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ല. എങ്കിലും മഹാമാരിയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ അവര്‍ പങ്കുവെച്ചു.