ആല്‍ബര്‍ട്ടയില്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഗ്രേഡ് 12 വരെയുള്ള ക്ലാസുകള്‍ക്ക് വിന്റര്‍ ബ്രേക്ക് നീട്ടുന്നു

By: 600007 On: Jan 1, 2022, 6:37 AM

 

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആല്‍ബെര്‍ട്ടയില്‍ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ഗ്രേഡ് 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള വിന്റര്‍ ബ്രേക്ക് നീട്ടുന്നു. ക്ലാസുകള്‍ ജനുവരി 10ന് പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അഡ്രിയാന ലാഗ്രാഞ്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

എന്നാല്‍ സ്‌കൂളിലെത്തിയുള്ള പഠനമാണോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. 

ജനുവരി 10 മുതല്‍ ക്ലാസുകള്‍ എങ്ങനെ നടത്തുമെന്നത് സംബന്ധിച്ച തീരുമാനം അടുത്താഴ്ച അറിയിക്കുമെന്ന് ഗവണ്‍മെന്റ് ന്യൂസ് റിലീസില്‍ അറിയിച്ചു.