എഡ്മണ്ടനില്‍ 11 വയസുകാരിയെ കാണാനില്ല 

By: 600002 On: Dec 31, 2021, 11:29 AM

 

എഡ്മണ്ടനില്‍ 11 വയസുകാരിയെ കാണാതായി. വെസ്റ്റ് എഡ്മണ്ടനില്‍ ചൊവ്വാഴ്ച വൈകീട്ടോടെയാണ് കുട്ടിയെ കാണാതായത്. 

147 സ്ട്രീറ്റിന് സമീപം താമസിക്കുന്ന ലെക്‌സാനി സ്റ്റെറ്റ്‌നര്‍ എന്ന കുട്ടിയെയാണ് കാണാതായത്. 5 അടി 1 ഇഞ്ച് നീളമുള്ള മെലിഞ്ഞ കുട്ടിയാണ്. ബ്രൗണ്‍ നിറത്തിലുള്ള മുടിയാണ്. ബീജ് നിറത്തിലുള്ള സ്വെറ്ററും വെള്ള പാന്റ്‌സുമാണ്  കാണാതാകുമ്പോള്‍ കുട്ടി ധരിച്ചിരുന്നത്. ബാക്ക്പാക്കും ഗ്ലാസുകളും കൈയിലുണ്ടായിരുന്നു. 

കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 780-423-4567 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സിനെ 1-800-222-8477 എന്ന നമ്പറിലോ വിളിക്കാന്‍ പോലീസ് അഭ്യര്‍ത്ഥിച്ചു.