ജനുവരി മാസത്തെ 15 ശതമാനത്തോളം വിമാനസര്‍വീസുകള്‍ കാല്‍ഗരി ആസ്ഥാനമായുള്ള വെസ്റ്റ് ജെറ്റ് എയര്‍ലൈന്‍സ് റദ്ദാക്കി. കോവിഡിനെ തുടര്‍ന്ന് സ്റ്റാഫുകളുടെ എണ്ണത്തില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് വിമാനസര്‍വീസുകളുടെ എണ്ണം വെട്ടിച്ചുരുക്കിയത്.
ഈയടുത്ത ദിവസങ്ങളില്‍ ജീവനക്കാര്‍ക്കിടയില്‍ കോവിഡ് കേസുകളില്‍ 35 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്ന് കമ്പനി അറിയിച്ചു. നിലവില്‍ 181 വെസ്റ്റ് ജെറ്റ് ജീവനക്കാരെ കോവിഡ് ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ വിമാനം വൈകുന്നതിലും റദ്ദാക്കുന്നതിലും കാര്യമായ വര്‍ധനയുണ്ടായതായി വെസ്റ്റ് ജെറ്റ് പറയുന്നു. ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ക്ക് പോലും ഉറപ്പുപറയാന്‍ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി.