ക്യുബെക്കില്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചു. ഡിസംബര്‍ 31 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് കര്‍ഫ്യു. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കര്‍ഫ്യു ലംഘിക്കുന്ന ആളുകള്‍ 1000 ഡോളര്‍ മുതല്‍ 6000 ഡോളര്‍ വരെ പിഴയൊടുക്കേണ്ടി വരും.
അതേസമയം പ്രൊവിന്‍സില്‍ സ്വകാര്യ ഒത്തുചേരലുകള്‍ക്ക് അനുവാദമില്ല. ആരാധനാലയങ്ങള്‍ അടച്ചിടും. അതേസമയം ശവസംസ്‌കാര ചടങ്ങുകളില്‍ 25 പേര്‍ക്ക് പങ്കെടുക്കാം. റസ്റ്റോറന്റ് ഡൈനിംഗ് റൂമുകള്‍ മൂന്നാഴ്ചത്തേക്ക് ഞായറാഴ്ചകളില്‍ പ്രവര്‍ത്തിക്കില്ല.
എലിമെന്ററി, സെക്കന്‍ഡറി സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, CEGEPS എന്നിവയുടെ അവധി ജനുവരി 17 വരെ നീട്ടും.