ഒന്റാറിയോയിൽ വ്യാഴാഴ്ച് 13,807 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

By: 600007 On: Dec 30, 2021, 10:01 PM


ഒന്റാറിയോയിൽ വ്യാഴാഴ്ച് 13,807 പുതിയ കോവിഡ് കേസുകളും എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ടൊറന്റോ (3,478), പീൽ മേഖല (1,468), യോർക്ക് മേഖല (1,224) എന്നിവയുൾപ്പെടെ ജിടിഎയിലാണ് വ്യാഴാഴ്ച പ്രവിശ്യ റിപ്പോർട്ട് ചെയ്ത മിക്ക കേസുകളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഹാമിൽട്ടൺ (939), ഹാൽട്ടൺ റീജിയൻ (732), ഒട്ടാവ (683), വാട്ടർലൂ (628) എന്നിവടങ്ങളിലാണ് ഇന്ന് ഉയർന്ന കേസുകളുടെ എണ്ണം റിപ്പോർട്ട് ചെയ്തിട്ടുള്ള മറ്റ് പ്രദേശങ്ങൾ.