വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ കാരണം ഒന്റാരിയോയിൽ ജനുവരി 5-നെ സ്‌കൂളുകൾ തുറക്കുകയുള്ളൂ എന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ഡോ. കീരൻ മൂർ വ്യാഴാഴ്ചഅറിയിച്ചു. ഒന്റാറിയോയിലുടനീളമുള്ള വിദ്യാർത്ഥികൾ വിന്റർ അവധിക്ക് ശേഷം ജനുവരി 4 ന് സ്കൂളിലേക്ക് മടങ്ങേണ്ടതായിരുന്നു. കൂടുതൽ സുരക്ഷാ നടപടികൾ വിന്യസിക്കാൻ സമയം നൽകാനായാണ് സ്‌കൂളുകൾ തുറക്കുന്നത് വൈകിപ്പിക്കുന്നെതെന്ന് സർക്കാർ അറിയിച്ചു.
ജനുവരിയിൽ സ്‌കൂൾ തുറക്കുമ്പോൾ മെഡിക്കൽ/സർജിക്കൽ മാസ്‌കുകൾക്ക് പകരമായി സ്‌കൂളുകളിലെ ജീവനക്കാർക്കായി ഫിറ്റ്-ടെസ്റ്റ് ചെയ്യാത്ത N95 മാസ്‌കുകൾ നൽകുമെന്നും കുറഞ്ഞ സമ്പർക്കം പുലർത്തുന്ന ഇൻഡോർ കായിക വിനോദങ്ങളും സുരക്ഷിതമായ പാഠ്യേതര പ്രവർത്തനങ്ങളും മാത്രമേ സ്‌കൂളുകളിൽ അനുവദിക്കൂവെന്നും സർക്കാർ അറിയിച്ചു.