കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളായ ഡെല്‍റ്റ, ഒമിക്രോണ്‍ എന്നിവ മൂലം കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യസംഘടന. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ 'ഇരട്ട ഭീഷണി' ആണെന്നും ഇത് പുതിയ കേസുകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തിച്ചേക്കാമെന്നും കോവിഡ് 'സുനാമി' തന്നെ ഉണ്ടാകാമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.
ആരോഗ്യസംവിധാനങ്ങള്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ത്തന്നെ മന്ദഗതിയില്‍ നീങ്ങുന്ന ആരോഗ്യ സംവിധാനം പല രാജ്യങ്ങളിലും തകരും. ആശുപത്രിയില്‍ ആകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്നതിനും കാരണമാകും. ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരുമെന്നും ഡബ്ലിയുഎച്ച് ഒ മേധാവി പറഞ്ഞു. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം ആശങ്കപ്പെടുത്തുന്നു. ഒമിക്രോണ്‍ വകഭേദം വാക്‌സീന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത് ആരോഗ്യസംവിധാനങ്ങള്‍ക്കു മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നതായും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി.
Content highlight: Delta and omicron variants double threta who warning