തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; മൂന്നു മരണം

By: 600021 On: Dec 30, 2021, 5:49 PM

തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ശക്തമായ മഴ. ചെന്നൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ തമിഴ്‌നാട്ടിലെ തീരദേശത്ത് കനത്ത കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെയും കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ തുടരുന്നതിനിടെ ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചു. കാഞ്ചീപുരം, ചെങ്കല്‍പട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്.

മണിക്കൂറുകളായി തോരാത്ത മഴയാണ് ചെന്നൈയില്‍ ലഭിക്കുന്നത്. ഇന്ന് പകല്‍ മാത്രം 200 മില്ലിമീറ്റര്‍ മഴയാണ് മൈലാപ്പൂരില്‍ ലഭിച്ചത്. ടി നഗര്‍, അല്‍വാര്‍പേട്ട്,റോയപ്പേട്ട് എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധി റോഡുകള്‍ പൂര്‍ണമായും മുങ്ങിയ അവസ്ഥയിലാണ്. 
 
Content highlight: Hours of incessant rain red alert in chennai