മുബൈയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്; കനത്ത ജാഗ്രത

By: 600021 On: Dec 30, 2021, 5:41 PM

മുംബൈയില്‍ ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത ജാഗ്രത. പുതുവര്‍ഷ ആഘോഷള്‍ക്കിടെ ഖലിസ്ഥാന്‍ ഭീകരര്‍ ആക്രമണം നടത്തിയേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. അവധിയിലുള്ള പൊലീസുകാരെ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി. മുംബൈ, ദാദര്‍, ബാന്ദ്ര, ചര്‍ച്ച്‌ഗേറ്റ്, സിഎസ്എംപി, കുര്‍ല റെയില്‍വെ സ്‌റ്റേഷനികളില്‍ കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content highlight: Terror attack warning issued in mumbai heavy vigilance