Eggless Double Choco Muffins
മൈദ - 1 1/2 cup
പഞ്ചസാര - 1 cup
തൈര് - 1/2 cup
പാൽ - 1 cup
എണ്ണ - 1/4 cup
കൊക്കോ പൗഡർ -1/4 cup
ബേക്കിംഗ് പൗഡർ -1 1/2 tsp
മിൽക്ക് ചോക്ലേറ്റ് - 100g
വൈറ്റ് ചോക്ലേറ്റ്- 100g
മൈദ, കൊക്കോ പൗഡർ, ബേക്കിംഗ് പൗഡർ എന്നിവ ഇടഞ്ഞു വെക്കുക. തൈര്, പാൽ, പഞ്ചസാര എന്നിവ നന്നായി യോജിപ്പിച്ചു, അതിലേക്കു എണ്ണ ചേർക്കുക. ഇതിലേക്ക് ഇടഞ്ഞു വെച്ചിരിക്കുന്ന മൈദ കൂട്ട് ചേർത്ത് നന്നായി യോജിപ്പിച്ചു, ചെറുതായി മുറിച്ചെടുത്ത ചോക്ലേറ്റ് കഷ്ണങ്ങൾ ചേർക്കുക. ഈ മാവ് കുറേശ്ശേയായി പേപ്പർ കപ്പുകളിൽ ഒഴിച്ച് 180 ഡിഗ്രി ചൂടിൽ ബേക്ക് ചെയ്തെടുക്കുക.