ആല്‍ബെര്‍ട്ടയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയേറ്റ് 2 മരണം

By: 600004 On: Dec 30, 2021, 5:58 AM

 

നോര്‍ത്തേണ്‍ ആല്‍ബെര്‍ട്ടയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയേറ്റ് 2 പേര്‍ മരിച്ചതായി ആര്‍സിഎംപി. ബോക്‌സിംഗ് ദിനത്തിലാണ് വീട്ടില്‍ ബോധമറ്റ നിലയില്‍ 58 വയസ്സുള്ള ഒരു സ്ത്രീയെയും 64 വയസ്സുള്ള പുരുഷനെയും കണ്ടെത്തിയത്. ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിശോധനയില്‍ വീടിനകത്ത് ഉയര്‍ന്ന അളവില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. 

സംഭവത്തില്‍ ദുരൂഹതയില്ലെന്നും ഒറ്റപ്പെട്ട സംഭവമാണ് നടന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.