യുഎസില്‍ കോവിഡ് പ്രതിദിന കേസില്‍ റെക്കോര്‍ഡ് വര്‍ധനവ് 

By: 600002 On: Dec 30, 2021, 5:48 AMയുഎസില്‍ പുതിയ കോവിഡ് കേസുകള്‍ പ്രതിദിനം ശരാശരി 2,65,000ത്തില്‍ അധികം എന്ന റെക്കോര്‍ഡിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ന്നു. രാജ്യത്ത് ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനമാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. 

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്രതിദിനം പുതിയ കേസുകള്‍ ഇരട്ടിയായി വര്‍ദ്ധിച്ചു. ജനുവരി പകുതിയോടെ രേഖപ്പെടുത്തിയ 250,000 എന്ന പഴയ റെക്കോര്‍ഡാണ് മറികടന്നത്. 

അതേസമയം വൈറസ് ബാധയെ തുടര്‍ന്ന് ജീവനക്കാരുടെ കുറവുമൂലം ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി.