ആല്‍ബെര്‍ട്ടയില്‍ കോവിഡ് കേസുകളില്‍ കുതിക്കുന്നു; ആറ് ദിവസത്തിനിടെ 11 മരണം 

By: 600007 On: Dec 30, 2021, 5:37 AM

 

ആല്‍ബെര്‍ട്ടയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ 11,000 പുതിയ കേസുകളാണ് പ്രൊവിന്‍സില്‍ സ്ഥിരീകരിച്ചത്. 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 28ന് 2,775 പുതിയ പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. പ്രൊവിന്‍സിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസാണിത്. 

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണവും ഉയര്‍ന്നു. തീവ്രപരിചരണ വിഭാഗങ്ങളിലെ 57 പേര്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ 349 പേരാണുള്ളത്. 

അതേസമയം കോവിഡ് ബാധിച്ച് മരിച്ചവര്‍ 30നും 80നും ഇടയില്‍ പ്രായമുള്ളവരാണ്. പ്രൊവിന്‍സില്‍ ആകെ മരണം 3,310 ആയി.