കോവിഡ്: യുഎസ്സിൽ  ഐസൊലേഷനും ക്വാറന്റൈനും അഞ്ച് ദിവസമാക്കുന്നു

By: 600007 On: Dec 29, 2021, 11:49 PM

 


കോവിഡ് പോസിറ്റീവ് ആവുന്ന രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്കുള്ള ഐസൊലേഷനും അടുത്ത കോൺടാക്റ്റുകൾക്കുള്ള ക്വാറന്റൈൻ ചെയ്യേണ്ട സമയവും പത്തു ദിവസത്തിൽ നിന്ന് അഞ്ചു ദിവസമായി കുറച്ച് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). ഐസൊലേഷൻ കഴിഞ്ഞു പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് മാസ്ക് നിർബന്ധമായും ധരിക്കണം

രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങന്നതിന്  മുമ്പുള്ള രണ്ട് ദിവസങ്ങളിലും പോസിറ്റിവ് ആയിക്കഴിഞ്ഞുള്ള മൂന്ന് ദിവസങ്ങളിലും ആണ് വൈറസ് ഏറ്റവും കൂടുതൽ പകരാൻ സാധ്യതയുള്ളതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ മാർഗനിർദേശമെന്ന് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അധികൃതർ പറഞ്ഞു.
 
 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പോസിറ്റീവ് ആയാൽ പത്തു ദിവസത്തേക്ക് ജോലിയിൽ നിന്ന് മാറി നിൽക്കുക എന്ന നിയമത്തിലും കഴിഞ്ഞ ആഴ്‌ച മുതൽ  സിഡിസി ഇളവുകൾ വരുത്തിയിരുന്നു.  പുതിയ നിർദ്ദേശപ്രകാരം കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആകുകയും രോഗലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും ചെയ്താൽ ഏഴ് ദിവസത്തിന് ശേഷം ആരോഗ്യ പ്രവർത്തകർക്ക് ജോലിയിൽ പ്രവേശിക്കാം.

പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://www.cdc.gov/media/releases/2021/s1227-isolation-quarantine-guidance.html എന്ന ലിങ്കിൽ ലഭ്യമാണ്.