ക്യൂബെക്കിൽ ബുധനാഴ്ച് 13,149 റെക്കോർഡ് കോവിഡ് കേസുകൾ 

By: 600007 On: Dec 29, 2021, 9:18 PM

ക്യൂബെക്കിൽ ബുധനാഴ്ച് 13,149 റെക്കോർഡ് കോവിഡ് കേസുകളും പത്ത് മരണങ്ങളും റിപ്പോർട്ട് ചെയ്തു.  നിലവിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 28 ശതമാനമാണ്. പ്രവിശ്യയുടെ പല ഭാഗങ്ങളിലും കോവിഡ് ടെസ്റ്റിംഗിന് താമസം നേരിടുന്നതിനാലും റാപിഡ് ടെസ്റ്റ് റിസൾട്ട് ഔദ്യോഗിക കോവിഡ് കേസുകളുടെ ഭാഗമല്ലാത്തതിനാലും യഥാർത്ഥ കണക്കുകൾ രേഖപ്പെടുത്തുന്നതിലും മുകളിൽ ആണെന്നാണ് റിപ്പോർട്ടുകൾ. 

കോവിഡ് മൂലം ആശുപത്രി ജീവനക്കാരുടെ കുറവുകൾ ഉള്ളതിനാൽ കോവിഡ് പോസിറ്റീവ് ആയ ജീവനക്കാരെയും ജോലിയിൽ പ്രവേശിക്കുവാൻ ആവശ്യപ്പെടുമെന്ന് ക്യൂബെക്ക് ആരോഗ്യ മന്ത്രി ക്രിസ്റ്റ്യൻ ഡുബെ ചൊവ്വാഴ്ച അറിയിച്ചിരുന്നു.