ഒന്റാരിയോയിൽ വീണ്ടും 10,000-ത്തിലധികം കോവിഡ് കേസുകൾ  

By: 600007 On: Dec 29, 2021, 8:52 PM

ഒന്റാരിയോയിൽ ബുധനാഴ്ച 10,436 പുതിയ കോവിഡ് കേസുകളും മൂന്ന് മരണവും റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച 8,825 കേസുകളും തിങ്കളാഴ്ച 9,418 കേസുകളും ഞായറാഴ്ച 9,826 കേസുകളും ശനിയാഴ്ച 10,412 കേസുകളും ആയിരുന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നത്. പ്രൊവിൻസിലെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിൽ 26.9 ശതമാനമാണ്.

ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകളിൽ 8,221 പേർ പൂർണ്ണമായും വാക്സിനേഷൻ എടുത്തവരും 1,514 പേർ വാക്സിൻ എടുക്കാത്തവരുമാണ്. കേസുകളിൽ ഭൂരിഭാഗവും ടൊറന്റോ (2,715), യോർക്ക് മേഖല (1,252), പീൽ മേഖല (1,066), ഒട്ടാവ (644) എന്നിവിടങ്ങളിൽ നിന്നാണ്.