കൊച്ചി മെട്രോയുടെ എംജി റോഡ് സ്‌റ്റേഷനിലെ പടവുകളില്‍ ഇനി സംഗീതം പൊഴിയും. സംസ്ഥാനത്തെ ആദ്യത്തെ മ്യൂസിക്കല്‍ സ്‌റ്റെയര്‍ തയാറാക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. പ്ലാറ്റ്‌ഫോമിലേക്കുള്ള പടികള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സംഗീതം പൊഴിക്കുന്നതാണ് മ്യൂസിക്കല്‍ സ്‌റ്റെയര്‍. പിയാനോ, കീ ബോര്‍ഡ് എന്നിവ വായിക്കാനറിയാവുന്നവര്‍ക്ക് കാല്‍പ്പാദം ഉപയോഗിച്ച് സംഗീതം കമ്പോസ് ചെയ്യാനുമാകും.
മെട്രോ സ്‌റ്റേഷനിലെ ബി ഭാഗത്തു നിന്ന് ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് കയറുന്ന സ്‌റ്റെയറില്‍ ആണ് മ്യൂസിക് സ്‌റ്റെയര്‍ ക്രമീകരിച്ചിരിക്കുന്നത്. ഗായിക ആര്യ ദയാലാണ് സ്‌റ്റെയറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
content highlights: kochi metro introduce musical stair