സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു

By: 600021 On: Dec 29, 2021, 7:57 PM

 

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ (58) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു. കണ്ണകി, തിളക്കം, ദൈവനാമത്തില്‍,  ഉള്ളം, ഏകാന്തം, മധ്യവേനല്‍, നീലാംബരി, ഓര്‍മ്മ മാത്രം  തുടങ്ങി ഇരുപതിലധികം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം എന്ന സിനിമയില്‍ സംഗീത സംവിധാനം നിര്‍വഹിച്ചാണ് തുടക്കം.

സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്. കണ്ണകിയിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി. ദേശാടനം എന്ന സിനിമയില്‍ ജേഷ്ഠന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹായിയായാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്ന് ഗാനഭൂഷണം പാസായി.

content highlights: music director kaithapram visvanathan passed away