കോവിഡ് മഹാമാരി ആരംഭിച്ച ശേഷമുള്ള റെക്കോര്‍ഡ് പ്രതിദിന കണക്കാണ് ആല്‍ബെര്‍ട്ടയില്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8,250 പുതിയ കോവിഡ് കേസുകളാണ് പ്രൊവിന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതില്‍ ഡിസംബര്‍ 24ന് റിപ്പോര്‍ട്ട് ചെയ്തത് 2,500 കോവിഡ് കേസുകളാണ്. ഇതാണ് പ്രതിദിന കേസില്‍ ഏറ്റവും ഉയര്‍ന്നത്.
അഞ്ച് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 17 മുതല്‍ 22 ശതമാനമാണ്. കൂടാതെ എഡ്മണ്ടനിലും കാല്‍ഗരിയിലും ഇത് 33 ശതമാനം വരെ ഉയര്‍ന്നു.