ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യുഎസില്‍ ആപ്പിള്‍ ഐഫോണ്‍ സ്റ്റോറുകള്‍ താല്‍ക്കാലികമായി പൂട്ടി. ലോകവ്യാപാര കേന്ദ്രത്തിലേത് ഉള്‍പ്പെടെ ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 12 സ്‌റ്റോറുകളാണ് താല്‍ക്കാലികമായി പൂട്ടിയത്. അതേസമയം സ്‌റ്റോറുകളില്‍ നിന്ന് കസ്റ്റമേഴ്‌സിന് ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ എടുക്കാന്‍ കഴിയുമെന്ന് ആപ്പിള്‍ വക്താവ് അറിയിച്ചു.
ഫിഫ്ത്ത് അവന്യു, ഗ്രാന്‍ഡ് സെന്‍ട്രല്‍, സോഹോ എന്നിവിടങ്ങളിലെ സ്‌റ്റോറുകളും അടച്ചിട്ടവയില്‍ ഉള്‍പ്പെടുന്നു.
ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഈ മാസം ആദ്യം യുഎസിലെയും കാനഡയിലെയും മൂന്ന് സ്റ്റോറുകള്‍ ആപ്പിള്‍ താല്‍ക്കാലികമായി അടച്ചിരുന്നു.