യുഎസില്‍ കോവിഡ് വകഭേദമായ ഒമിക്രോണിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ പകുതിയോളം അഞ്ചില്‍ താഴെ വയസുള്ളവരാണ്. വാക്സിന്‍ ലഭ്യമാക്കാത്ത പ്രായ വിഭാഗമാണിതെന്നും ആരോഗ്യവിഭാഗം ചൂണ്ടിക്കാട്ടുന്നു.
നേരത്തെ ഡെല്‍റ്റ വകഭേദം കുട്ടികളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിലും കൂടുതലാണ് ഒമിക്രോണ്‍ കുട്ടികളില്‍ വ്യാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
യുഎസില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ പ്രതിദിനം ശരാശരി 190,000 പുതിയ രോഗബാധിതരാണ് റിപോര്‍ട്ട് ചെയ്തത്. ഒമിക്രോണ്‍ വ്യാപനവും, അവധിക്കാലത്ത് ഒത്തുചേരലുകള്‍ കൂടിയതുമാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയത്.