ഒമിക്രോണ്‍ നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡികള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍

By: 600002 On: Dec 29, 2021, 8:04 AM


 

ഒമിക്രോണ്‍ വകഭേദത്തെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന ആന്റിബോഡികള്‍ തിരിച്ചറിഞ്ഞതായി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. കണ്ടെത്തലുകള്‍ ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച നേച്ചര്‍ എന്ന ശാസ്ത്ര ജേണലില്‍ വിശദീകരിച്ചിട്ടുണ്ട്. 

ഹോവാര്‍ഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരായ ഡേവിഡ് വീല്‍സര്‍, സ്വിറ്റ്സര്‍ലന്‍ഡിലെ വിര്‍ ബയോടെക്നോളജിയുടെ അനുബന്ധ സ്ഥാപനമായ ഹുമാബ്സ് ബയോമെഡിന്റെ ഡേവിഡ് കോര്‍ട്ടി എന്നിവരാണ് ഗവേഷണ പദ്ധതിക്ക് നേതൃത്വം നല്‍കിയത്.

സ്പൈക്ക് പ്രോട്ടീനിലെ ആന്റിബോഡികള്‍  തിരിച്ചറിയുന്നതിലൂടെ വാക്സിനുകളും ആന്റിബോഡി ചികിത്സകളും രൂപകല്‍പ്പന ചെയ്യാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറഞ്ഞു.