ക്യുബെക്കിൽ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് കോവിഡ് ബൂസ്റ്റർഷോട്ടുകൾ ജനുവരിയോടെ  

By: 600007 On: Dec 28, 2021, 9:09 PM

ക്യുബെക്കിൽ കോവിഡ് കേസുകൾ റെക്കോർഡ് തലത്തിലുയരുന്നതിനാൽ ജനുവരിമുതൽ 18 വയസും അതിൽ കൂടുതലും പ്രായമുള്ളവർക്ക് ബൂസ്റ്റർ ഷോട്ട് നൽകാൻ ഒരുങ്ങുന്നു. 2022 മാർച്ചോടെ ക്യൂബെക്കിലെ മുഴുവൻ പേർക്കും മൂന്നാം ഡോസ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന്   ആരോഗ്യമന്ത്രി ക്രിസ്റ്റ്യൻ ദുബെ പറഞ്ഞു.

നിലവിൽ 60 വയസും അതിൽ കൂടുതലും പ്രായമുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്., ജനുവരി -4: 55-59 വയസ്സ്,  ജനുവരി 6: 50-54 വയസ്സ്,  ജനുവരി 10: 45-49 വയസ്സ്,  ജനുവരി 12: 40-44 വയസ്സ്,  ജനുവരി 14: 35-39 വയസ്സ്,  ജനുവരി 17: 30-34 വയസ്സ്,  ജനുവരി 19: 25-29 വയസ്സ്,  ജനുവരി 21: 18-24 വയസ്സ് എന്നിങ്ങനെയാണ് ബൂസ്റ്റർ ഡോസിനുള്ള അപ്പോയ്ന്റ്മെന്റുകൾ ആരംഭിക്കുക.