ക്യൂബെക്കിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത് 12,833 കോവിഡ് കേസുകൾ

By: 600007 On: Dec 28, 2021, 8:54 PM

ക്യൂബെക്കിൽ ചൊവ്വാഴ്ച 12,833 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് വരെ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഏറ്റവും ഉയർന്ന പ്രതിദിന എണ്ണമാണിത്.  പാൻഡെമിക്ക് തുടങ്ങിയ ശേഷം ഡിസംബർ 22-നും  (10,246) , ഡിസംബർ 23-നും(10,713) ആണ്  10,000-ത്തിലധികം കേസുകൾ രേഖപ്പെടുത്തിയിരുന്നത്.  ക്യൂബെക്കിലെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.8 ശതമാനമാണ്.