60 വയസിന് മുകളില്‍ പ്രായമുള്ള അനുബന്ധ രോഗമുള്ളവര്‍ക്ക് കരുതല്‍ ഡോസിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നേരത്തെ കരുതല്‍ ഡോസിന് ഗുരുതര രോഗമാണ് എന്ന് തെളിയിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്.
ജനുവരി പത്തുമുതലാണ് ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ള ഗുരുതര രോഗങ്ങള്‍ അലട്ടുന്നവര്‍ എന്നിവര്‍ക്ക് കരുതല്‍ ഡോസ് നല്‍കി തുടങ്ങുക. രണ്ടാം ഡോസ് സ്വീകരിച്ച് 39 ആഴ്ച പിന്നിട്ടവര്‍ക്കാണ് ഇതിന് അര്‍ഹത. വാക്‌സിന്‍ സ്വീകരിക്കേണ്ടത് സംബന്ധിച്ച് എസ്എംഎസ് ആയി അറിയിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. കോവിന്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്താണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്. ഓഫ്‌ലൈനായും വാക്‌സിന്‍ സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കും.
content highlights: no medical certificate needed for booster dose for above 60