ഒമൈക്രോണ്‍: ആഗോളതലത്തില്‍ 11,500 വിമാനസര്‍വീസുകള്‍ റദ്ദാക്കി

By: 600021 On: Dec 28, 2021, 8:13 PM

 

അമേരിക്കയിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ, വെള്ളിയാഴ്ച മുതല്‍ ആഗോളതലത്തില്‍ 11,500 വിമാനസര്‍വീസുകള്‍ റദ്ദാക്കി. ക്രിസ്മസ് അവധി ആഘോഷിച്ച് മടങ്ങിപ്പോകുന്നവരെയാണ് ഇത് കാര്യമായി ബാധിച്ചത്. ലക്ഷക്കണക്കിന് ആളുകള്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ഷത്തിലെ ഏറ്റവും തിരക്കേറിയ സമയത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ചത് ജീവനക്കാരുടെ കുറവിനും കാരണമായതായി വിമാനക്കമ്പനികള്‍ പറയുന്നു. പതിനായിരക്കണക്കിന് വിമാനസര്‍വീസുകള്‍ വൈകിയതായും റിപ്പോര്‍ട്ടുണ്ട്. 

ക്രിസ്മസ് ആഘോഷത്തിന് ശേഷം ജോലിയിലും മറ്റും പ്രവേശിക്കാന്‍ കൂടുതല്‍ ആളുകള്‍ തെരഞ്ഞെടുത്ത തിങ്കളാഴ്ച മാത്രം 3000 വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. ചൊവ്വാഴ്ച 1,100 സര്‍വീസുകള്‍ റദ്ദാക്കി.

content highlights: omicron-11500 flight services cancelled