ഇന്ത്യയില്‍ രണ്ട് കോവിഡ് വാക്‌സിനുകള്‍ക്കുകൂടി അനുമതി 

By: 600021 On: Dec 28, 2021, 7:39 PM

രാജ്യത്ത് ഒമിക്രോണ്‍ ഭീതി വര്‍ധിക്കുന്നതിനിടെ രണ്ട് വാക്‌സിനുകള്‍ക്ക് കൂടി അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കി. കോര്‍ബ്വാക്‌സ്, കോവോവാക്‌സ് എന്നീ വാക്‌സിനുകളുടെ ഉപയോഗത്തിനാണ് ഇന്ത്യ അനുമതി നല്‍കിയത്. അതോടൊപ്പം കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായ മോല്‍നുപൈറാവിറിന്റെ  അടിയന്തര ഉപയോഗത്തിനും അനുമതി നല്‍കിയിട്ടുണ്ട്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് വാക്‌സിനുകള്‍ക്ക് അനുമതി നല്‍കിയത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാജ്യത്ത് ഇതുവരെ കോവീഷീല്‍ഡ്, കൊവാക്‌സിന്‍, സൈകോവ്ഡി, സ്പുട്‌നിക് വി, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ ആറ് വാക്‌സിനുകള്‍ക്കാണ് ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

content highlights: two more vaccines got approval for emergency use in india