ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ സെക്കന്‍ഡ് ഷോ ഇല്ല 

By: 600021 On: Dec 28, 2021, 6:49 PM

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

കഴിഞ്ഞദിവസത്തെ കോവിഡ് അവലോകന യോഗമാണ് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്. കടകള്‍ 10 മണിയ്ക്ക് അടയ്ക്കണം. ആള്‍ക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല. പൊലീസിന്റെ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആള്‍ക്കൂട്ടം ചേര്‍ന്നുള്ള പുതുവല്‍സരാഘോഷങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് തീരുമാനം. നിയന്ത്രണം നീട്ടണമോ എന്നതില്‍ പിന്നീട് തീരുമാനമെടുക്കും. മാസ്‌ക് അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

Content highlights: there will not be second show in theatres from december 30th to january 2nd