ക്യുബെക്കില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് ബൂസ്റ്റര്‍ ഡോസിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു. രണ്ടാമത്തെ ഡോസെടുത്ത് ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസിന് അപേക്ഷിക്കാന്‍ അനുവാദമുള്ളത്.
Clic Santé എന്ന വെബ്സൈറ്റില്‍ അപ്പോയ്മെന്റെടുക്കാം.
ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത് നിര്‍ബന്ധമല്ലെങ്കിലും പബ്ലിക് ഹെല്‍ത്ത് വിഭാഗം ഇത് ശുപാര്‍ശ ചെയ്യുന്നുണ്ട്. പ്രൊവിന്‍സില്‍ അതിവേഗം പടരുന്ന ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസ് ഉപകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.