ബീസിയില്‍ അടിയന്തരാവസ്ഥ നീട്ടി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും തകര്‍ന്ന ഹൈവേകളുടെ പണികള്‍ ഇപ്പോഴും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് പ്രൊവിന്‍സില്‍ അടിയനന്തരാവസ്ഥ നീട്ടിയത്. ജനുവരി 11 വരെയാണ് നീട്ടിയത്.
ഹൈവേകള്‍ വീണ്ടും പുനഃസ്ഥാപിച്ച് ജനജീവിതം സുഗമമാക്കുന്നതിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ക്ഷമയോടെ സഹകരിക്കുന്ന ജനങ്ങള്‍ക്കും, ഹൈവ അറ്റക്കുറ്റപ്പണികള്‍ ചെയ്യുന്ന ജീവനക്കാര്‍ക്കും നന്ദി പറയുന്നതായും പൊതുസുരക്ഷാ മന്ത്രിയും സോളിസിറ്റര്‍ ജനറലുമായ മൈക്ക് ഫാണ്‍വര്‍ത്ത് പറഞ്ഞു.
ഹൈവേ 5, 99 എന്നിവിടങ്ങളിലെ യാത്രാ നിയന്ത്രണ ഉത്തരവ് നിലനില്‍ക്കും.